Font Problem
Download Font |
ഇതെന്റെ ചോരക്ക് വേണ്ടിയുള്ള ദാഹം
കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെയും വൈകീട്ടുമായി ചില കാര്യങ്ങള്‍ ഞാന്‍ വെളിപ്പെടുത്തിയിരുന്നു. എന്നെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എനിക്കെതിരെ അണിയറയില്‍ ചില വ്യാജരേഖകള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു എന്നുമായിരുന്നു അത്. രാവിലെ വധഭീഷണിയെ പറ്റി പറഞ്ഞപ്പോള്‍ ആരോപണവിധേയനായ വ്യക്തി കോഴിക്കോട് മറ്റൊരു പത്രസമ്മേളനം വിളിച്ചുകൂട്ടി എനിക്കെതിരെ എന്തെല്ലാമോ വിളിച്ചുപറഞ്ഞു. ഈ ആരോപണങ്ങള്‍ക്ക് അടുത്ത നിമിഷം തന്നെ മറുപടി നല്‍കുകയും ചെയ്തു. എനിക്കെതിരെ ചില കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കത്തെ പറ്റി ആ സമയത്തും ഞാന്‍ പറഞ്ഞിരുന്നു. ശരിയായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ആശങ്കകള്‍ ഞാന്‍ കേരളത്തിലെ പൊതുസമൂഹവുമായി പങ്കുവെച്ചത്. ഇക്കാര്യം ശരിയായിരുന്നുവെന്ന് അടുത്ത ദിവസങ്ങളില്‍ തന്നെ തെളിയിക്കപ്പെടുകയും ചെയ്തു.
ഇങ്ങിനെയൊരു സംഗതി വേണോയെന്ന് പലരും ചോദിച്ചിരുന്നു. ഇങ്ങിനെയൊരു പത്രസമ്മേളനം വേണോയെന്ന് ഹൈദരലി തങ്ങളും ചോദിച്ചതാണ്. തങ്ങളോട് പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞിട്ടാണ് മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ ഞാനിരുന്നത്.
വെറുതെയിരിക്കുമ്പോള്‍ എന്തെങ്കിലും വിളിച്ചുപറയുന്നയാളല്ല ഞാന്‍. ഇതെന്റെ ഉള്ളില്‍ നിന്നുണ്ടായ തോന്നലാണ്. ഇങ്ങിനെ തന്നെ വേണമായിരുന്നു. ചില കലങ്ങിതെളിയല് അത്യാവശ്യമാണ്. ചര്‍ച്ചയുണ്ടാകണം. ഞാനാരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇനിയുമെന്റെ പേര് ദുരുപയോഗം ചെയ്യാന്‍ ഒരാളെയും അനുവദിച്ചുകൂടാ. എനിക്ക് നഷ്ടമുണ്ടായേക്കാം. പക്ഷെ സമൂഹത്തിന് മെച്ചമുണ്ടാകും. എനിക്കെതിരായ ആരോപണത്തില്‍ സത്യത്തിന്റെ കണികപോലുമില്ല. ഗുഢാലോചന വഴി ഒരാളെ കീഴ്പ്പെടുത്താനാകുമെന്ന മോഹം മാത്രമാണുള്ളത്. ഈ വിവാദം അധികകാലം നിലനില്‍ക്കില്ല. ഇത് വൈക്കോല്‍ കൂനയിലെ തീയാണ്. കത്തിപ്പടര്‍ന്ന് കെട്ടമരും.
സത്യത്തോടും ധര്‍മ്മത്തോടും കൂറുള്ള മുഴുവന്‍ മനുഷ്യരും എനിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു. അവരുടെ ആശ്വാസവാക്കുകള്‍ എനിക്കാത്മബലം നല്കുന്നു. പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന കേരള മോചനയാത്ര ജനം ആവേശപൂര്‍വ്വം നെഞ്ചേറ്റുമ്പോഴാണ് ഈ വിവാദമുണ്ടായതെന്നത് എന്നതില്‍ എനിക്ക് ഖേദമുണ്ട്.യു.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തും. ഇത് അറിഞ്ഞ് അടുത്തുകൂടാന്‍ ശ്രമിക്കുകയാണ്. വ്യാജ സി.ഡിയുണ്ടാക്കി ഭീഷണിപ്പെടുത്തി കാര്യം നേടാമെന്നാണ് വിചാരം. ഒരു പാട് കേസില്‍ പ്രതിയായപ്പോള്‍ ബ്ലാക്ക്മെയില്‍ ചെയ്ത് രക്ഷപ്പെടാനാണ് നീക്കം. കള്ളനോട്ട്, ഭൂമി ഇടപാടുകളില്‍ നിരവധി കേസുകളുള്ള ഒരാള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ആക്ഷേപങ്ങളെ ഭയക്കുന്നില്ല. ഒന്നും നടക്കില്ലെന്നായപ്പോള്‍ വധഭീഷണി മുഴക്കുകയാണ്. ജനിച്ചാല്‍ മരിക്കണം. പിന്നെ എന്തിന് ഭയപ്പെടണം. ആരെ പേടിക്കണം.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് ചിലര്‍ വിളിച്ചുപറയുന്നത്. അമ്പാസഡര്‍ കാറുമായി കേരള രാഷ്ട്രീയത്തില്‍ വന്ന ഒരാള്‍ ഇപ്പോഴെങ്ങിനെ വന്‍ സമ്പാദ്യത്തിനുടമയായി എന്നാണ് ചോദിക്കുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്ത് സ്വന്തം വാഹനമുണ്ടായിരുന്ന ആളാണ് കുഞ്ഞാലിക്കുട്ടി. കോളേജില്‍ പോയിരുന്നത് പലപ്പോഴും സ്വന്തം ജീപ്പ് ഓടിച്ചായിരുന്നു. കല്യാണം കഴിക്കുമ്പോള്‍ അമ്പാസഡര്‍ കാറേ ഉണ്ടായിരുന്നുള്ളൂ. അന്ന് മറ്റ് കാറുകള്‍ സാര്‍വത്രികമായിരുന്നില്ല. അതുകൊണ്ട് വാങ്ങാന്‍ പറ്റിയില്ല. എന്റെ സ്വത്ത് സംബന്ധിച്ച വിശദമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണ്.
ഞാനുമൊരു മനുഷ്യനാണ്. എനിക്ക് ഭാര്യയുണ്ട്, കുട്ടികളുണ്ട്. എല്ലാവരെയും പോലെ ഒരു മനുഷ്യനാണ് ഞാന്‍. എത്രയോ കാലമായി പല തരത്തിലുള്ള ആരോപണം ഉയര്‍ത്തുകയാണ്. ഇക്കാലം വരെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. സമാധാനത്തോടെ ഉറങ്ങാനുള്ള മോഹം എനിക്കുമില്ലേ. എത്രകാലം ഇങ്ങിനെ സഹിച്ചിരിക്കും. എന്തെല്ലാം മ്ലേഛമായ ആക്ഷേപങ്ങളാണ് ഉയര്‍ത്തുന്നത്. ഇനിയും സഹിച്ചിരിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് രംഗത്തുവന്നത് മുസ്്ലിം ലീഗ് രാഷ്ട്രീയം കഴിഞ്ഞ പതിറ്റാണ്ടില്‍ ചില പ്രതിസന്ധികള്‍ നേരിട്ടിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലെയും തുടര്‍ന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെയും പരാജയം പാര്‍ട്ടിയെ ക്ഷീണിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ഭഗീരഥ പ്രയത്നം നടത്തിയാണ് പാര്‍ട്ടി തിരിച്ചുവന്നത്. പാര്‍ട്ടിയുടെ പുനരുജ്ജീവന നീക്കത്തിനിടെയാണ് മുസ്്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടവാങ്ങിയത്.ജനാധിപത്യകേരളത്തിനും മുസ്്ലിം ലീഗിനും നികത്താനാകാത്ത നഷ്ടമാണ് തങ്ങളുടെ വേര്‍പാടിലൂടെ സംഭവിച്ചത്. തങ്ങളുടെ സഹോദരന് ഹൈദരലി തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് മുന്നേറുകയാണ്. ഇതിനെ തകര്‍ക്കാനുള്ള നീക്കം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഇതേസമയം തന്നെയാണ് മംഗലാപുരം, ഗോവ എന്നിവടങ്ങളില്‍ നിന്നുള്ള വധഭീഷണിയും വന്നത്. ഇടതടവില്ലാതെ ഭീഷണി വരികയായിരുന്നു. എന്നെ മാത്രമല്ല, മക്കളെയും ഭാര്യയെയുമെല്ലാം വകവരുത്തുമെന്നായിരുന്നു ഭീഷണി. എന്റെ ജീവന് ഗുണ്ടകള്‍ വിലയിട്ടിരിക്കുന്നു. ഗുണ്ടകളെ ഏല്‍പ്പിച്ചവര്‍ തന്നെയാണ് ഒരു ചാനലിനെയും വിലക്ക് വാങ്ങിയിരിക്കുന്നത് പ്രതിദിനം നാലു പൊതുയോഗങ്ങളിലെങ്കിലും എനിക്ക് പങ്കെടുക്കേണ്ടി വരാറുണ്ട്. ഇവിടെ അപരിചതായ ചിലരെ സംശയാസ്പദമായ സഹചര്യത്തില്‍ കാണുന്നുണ്ടെന്ന് പ്രവര്‍ത്തകരും ഗണ്മാന്മാരും അറിയിച്ചു. മാനസികമായും ശാരീരികമായും എന്നെയും കുടുംബത്തെയും നശിപ്പിക്കാനുള്ള നീക്കമുണ്ടെന്ന് വ്യക്തമായ സഹചര്യത്തിലാണ് ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞത്. എന്റെ ബന്ധുവെന്ന് പറയുന്ന റഊഫ് ആണ് ഇതിന് പിന്നില്‍. എന്റെ പേര് ഉപയോഗിച്ച് ഇയാള്‍ പലരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഏത് കേസില്‍ പെട്ടാലും കുഞ്ഞാലിക്കുട്ടിയുടെ അളിയനാണ് എന്ന് പറയുകയായിരുന്നു. എന്റെ പേര് ദുരുപയോഗം ചെയ്ത് ക്രൂരത നടത്തുകയായിരുന്നു. ഇയാളെ സമൂഹമധ്യത്തില്‍ തുറന്നുകാണിക്കേണ്ടത് അത്യാവശ്യമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഇങ്ങിനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ഇനിയൊരാള്‍ പോലും റഊഫിന്റെ വലയില്‍ അകപ്പെടാന്‍ പാടില്ല. എനിക്ക് നഷ്ടങ്ങളുണ്ടായേക്കാം. നേരിടാന്‍ തയ്യാറാണ്.
എന്റെ പേരില്‍ ഏത് അന്വേഷണവും നടത്താം. ഏത് അന്വേഷണോദ്യോഗസ്ഥനും കയറിവരാം. ഏത് പാതിരാത്രിയിലും. ഞാന്‍ കാത്തിരിക്കുന്നു. സംസ്ഥാന ഏജന്‍സിക്കോ കേന്ദ്ര ഏജന്‍സിക്കോ അന്വേഷിക്കാം. ഒളിക്കാന്‍ ഒന്നുമില്ല. സത്യം പുറത്തുവരണം. പതിറ്റാണ്ടുകളായി ജനങ്ങള്‍ക്കിടയിലുള്ള ഒരാളാണ് ഞാന്‍. ഞാനാരെയാണ് ഭയപ്പെടേണ്ടത്. ഏതെങ്കിലും ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങി ഭീരുവിനെ പോലെ കഴിയണോ. കെട്ടുകഥകളുണ്ടാക്കുന്ന ചാനലുകാരെ ഭയപ്പെടണോ. ഈ വിഷയം എല്ലാവരും ചര്‍ച്ച ചെയ്യട്ടെ. അപ്പോള്‍ അറിയാമല്ലോ. സംസ്ഥാനം ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഞാന്‍ പ്രതിപക്ഷത്തിലെ പ്രധാനപ്പെട്ട കക്ഷിയുടെ ഒരാളുമാണ്. എന്റെ പേരിലുള്ള മുഴുവന്‍ ആരോപണങ്ങളും അന്വേഷണവിധേയമാക്കണമെന്ന് ആവശ്യപ്പെടുകയാണ്
|
- വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ കൂടെയുണ്ട്
Posted on10:04 pm,Saturday, 14th, Sep, 2013
- നഷ്ടപ്പെട്ടവര്‍ക്കേ അറിയൂ വേര്‍പാടിന്റെ വേദന.............
Posted on05:08 am,Saturday, 7th, Sep, 2013
- പൊതു ജീവിതത്തിലെ കൊരമ്പയില്‍ മാതൃക
Posted on01:03 pm,Sunday, 12th, May, 2013
- ചേലേക്കാടന്‍ ആയിശ മുസ്ലിംലീഗ് നയത്തിന്റെയും ബ്രാന്‍ഡ് അംബാസഡര്‍
Posted on11:50 pm,Sunday, 7th, Apr, 2013
- മഅ്ദനിക്കു വേണ്ടത് മാനുഷിക നീതി
Posted on09:43 am,Sunday, 23rd, Dec, 2012
- സി പി എമ്മിന് അടി തെറ്റുമ്പോൾ
Posted on12:19 am,Wednesday, 8th, Aug, 2012
- വിവാദ വ്യവസായം കേരളത്തെ വളര്‍ത്തില്ല
Posted on09:09 am,Thursday, 26th, Apr, 2012
- താല്‍ക്കാലിക നേട്ടത്തിനായി അടിക്കല്ലിളക്കരുത്
Posted on11:58 pm,Monday, 16th, Apr, 2012
- എമെ൪ജ്ജിംഗ് കേരള
Posted on06:28 am,Friday, 5th, Aug, 2011
- എന്നെ വോട്ട് ചെയ്തു വിജയിപ്പിച്ച എല്ലാ സഹോദരി സഹോദരന്മാര്ക്കും ഹൃദയം നിറഞ ആശംസകള്‍
Posted on01:32 am,Tuesday, 17th, May, 2011
- ഈ ഓഹരിക്ക് ആരാണ് വിലയിട്ടത് ......
Posted on01:53 am,Tuesday, 18th, Jan, 2011
- എ൯ഡോസൾഫാൻ ദുരിതബാധിതരുടെ കണ്ണീരൊപ്പുക
Posted on03:18 pm,Friday, 24th, Dec, 2010
- കെ കരുണാകരൻ - നവകേരളശിൽപ്പി
Posted on03:43 pm,Saturday, 18th, Dec, 2010
- ഭാവി കേരളത്തിൽ കമ്മ്യൂണിസത്തിനുനിലനില്പ്പില്ല
Posted on08:36 pm,Friday, 10th, Dec, 2010
|