Font Problem
Download Font

സി പി എമ്മിന് അടി തെറ്റുമ്പോൾ

രാജ്യത്തിന്‍റെ ജനാധിപത്യക്രമത്തിൽ വലിയ പ്രതീക്ഷയുള്ള ഒരു പാര്‍ടി ആയിരുന്നു സി പി എം. വിശേഷിച്ചു വര്‍ഗീയതക്കെതിരെ അവര്‍ സ്വീകരിച്ചു വരുന്ന നിലപാടുകളിലും പ്രചാരണങ്ങളിലും . നിര്ഭ്യാഗ്യകരമെന്നു പറയട്ടെ , രാജ്യത്തെ വര്‍ഗീയ - പിന്തിരിപ്പന്‍ പാര്‍ടികള്‍ എന്തൊക്കെയാണോ അജണ്ടയാക്കി വെച്ചിരിക്കുന്നത് അതിന്‍റെയൊക്കെ പ്രയോഗവല്‍ക്കരണമാണ് സി പി എം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യം മൊത്തമായി വര്‍ഗീയ ധൃവീകരണത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊണ്ട അടിയന്തിര സാഹചര്യത്തി ൽ സി പി എമ്മിനെ പോലുള്ള ഒരു പാര്‍ടിയില്‍ നിന്ന് ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നത് അങ്ങേയറ്റം വേദനാജനകമാണ്. വര്‍ഗീയ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അതേ മുദ്രാവാക്യത്തി ന്‍റെ നിഴലിൽ നിന്ന് വര്‍ഗീയതയുടെ വിത്ത് മുളപ്പിച്ചെടുക്കുകയും ചെയ്യുന്നു അവര്‍.
എക്കാലത്തും വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുകയും അതിനു വേണ്ടി ഏതറ്റം വരെ പോകാന്‍ തയ്യാറാവുകയും ചെയ്യുന്ന മുസ്ലിം ലീഗിനെ വര്‍ഗീയതയുടെ പുതപ്പു പുതപ്പിക്കാനും ഈ പദ്ധതിയുടെ ഭാഗമായി സി പി എം ശ്രമിച്ചു വരുന്നു. ഈ നിലപാട് വെളിച്ച്ത്താക്കുന്ന കുറെയേറെ സംഭവങ്ങള്‍ക്ക് തൊട്ടടുത്ത മാസങ്ങളിലായി കേരളം സാക്ഷിയായി

തലശ്ശേരിയിലെ ഫസൽ വധക്കേസ് അന്വേഷിച്ച സി ബി ഐ പുറത്ത് കൊണ്ടു വന്ന തെളിവുകള്‍ കേരള ജനതയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. കൊല നടത്തിയ ശേഷം രക്തം പുരണ്ട തൂവാല ബി ജെ പി പ്രവര്‍ത്തക ന്‍റെ വീട്ടു മുട്ടത്തു കൊണ്ടിടുകയും എന ഡി എഫ് - ബി ജെ പി വിരോധത്തി ന്‍റെ ഇരയായിരുന്നു ഫസൽ എന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുമാറെ തെളിവുകള്‍ വഴിതിരിച്ചു വിടാന്‍ പോലും സി പി എം തയ്യാറായി. ഫസൽ വധക്കേസ് സി ബി ഐ ഏറ്റെടുത്തു അന്വേഷണം ആരംഭിച്ച്ചപ്പോഴുണ്ടായ ഈ കണ്ടെത്തലുകള്‍ കേരളത്തിലെ ജനാധിപത്യ വിശ്വാസികളെ ഒന്നടങ്കം അംഭരപ്പിക്കുകയായിരുന്നു.

ഫസൽ വധത്തിനു ശേഷമാണ് കണ്ണൂരിൽ എം എസ് എഫ് പ്രവര്‍ത്തകന്‍ അറിയി ൽ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. വഴി നന്നാക്കിയും വീടും കിണറും നിറമ്മിക്കുന്നതിൽ സഹകരിച്ചും കുട്ടികള്‍ക്ക് ഇംഗ്ലീഷ് ടൂഷന്‍ കൊടുത്തും പൊതു പ്രവര്‍ത്തനം നടത്തി വന്ന , ദേശ വാസികള്‍ക്ക് സ്വീകാര്യനായ ചെറുപ്പക്കാരനായിരുന്നു ഷുക്കൂര്‍ . സി പി എം ജില്ല സെക്രട്ടറി പി. ജയരാജന്‍ ആക്ക്രമിക്കപ്പെട്ടതി ന്‍റെ മറവിൽ തട്ടിപ്പടച്ച്ചുണ്ടാക്കിയ ബന്ദു മറയാക്കിയാണ് ഷുക്കൂറി നെ കൊന്നത്. സംഭവ ദിവസം അങ്ങനെ ഒരു ബന്ധിനു ഇടയാകരുതെന്നു കക്ഷിഭേധമെന്ന്യേ സര്‍വരും സി പി എമ്മിനോട് അഭ്യർത്തിച്ച്ചിരുന്നതാണ്. പക്ഷെ , അവരത് കേട്ടില്ല. ഒരാളെ വകവരുത്താന്‍ തീരുമാനിച്ചാൽ അതിനൊരു നിമിത്തമൊരുക്കുക സി പി എം ശൈലിയാണെന്നു ആ പാർട്ടിക്കകത്തുള്ളവര്‍ തന്നെ പിന്നീടു തുറന്നു പറയുന്നു.

ജീവിതത്തിന്‍റെ സ്വപനങ്ങളിലേക്ക് കാലെടുത്തു വെക്കുന്ന ഒരു ചെറുപ്പക്കാരനെ സി പി എമ്മു കാര്‍ കൊന്നത് ചരിത്രത്തിലെ തുല്യതയില്ലാത്ത ക്രൂര ഭാവങ്ങളോടെയാണ്. രണ്ടര മണിക്കൂര്‍ നേരം വിചാരണ ചെയ്തു , പട്ടാപ്പക ൽ .............

വൈകാതെ നമ്മള്‍ അറിയുന്നു , വടകര ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരനെ കൊന്നുവെന്ന് . ഈ വധം " മുസ്ലിം തീവ്രവാദികള്‍ " നടത്തിയതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഘാതകര്‍ ഉപയോഗിച്ച വാഹനത്തിനു പിന്നിൽ "മാഷാ അല്ലാ " എന്ന് എഴുതി ഒട്ടിച്ചു. ഫസൽ വധക്കേസ് അപരന്‍റെ പേരിൽ ചാര്‍ത്താനുള്ള തന്ത്രത്തി ന്‍റെ മറ്റൊരു പതിപ്പായിരുന്നു ഇത്. പോലീസിന്‍റെ നീതിപൂര്‍വകവും ശാസ്ത്രീയവുമായ അന്വേഷണം സത്യത്തിന്‍റെ പടി വാതില്‍ക്കലെത്തിയപ്പോള്‍ സി പി എമ്മിന്‍റെ സൂത്രപ്പണികളൊക്കെ പാളി . ഈ കേസുകളുടെയോന്നും അന്ന്വേഷനങ്ങളിലൊന്നും ഇടപെടെണ്ടെന്നു യു ഡി എഫ് സര്‍ക്കാര്‍ തുടക്കത്തിലേ തീരുമാനിച്ചിരുന്നു. കുറ്റവാളികള്‍ ആരോ അവരെ മുഖം നോക്കാതെ പിടിച്ചു നിയമത്തിന്‍റെ വരുതിയിൽ കൊണ്ട് വരിക എന്നായിരുന്നു മുഖ്യമന്ത്രിയും അഭ്യന്തര മന്ത്രിയും ഒരേ സ്വരത്തിൽ നിർദേശിച്ച്ചത്. പക്ഷെ , അന്വേഷണം അട്ടിമറിക്കാന്‍ സി പി എം നിയമവിരുദ്ധമായ സമീപനങ്ങള്‍ കൈക്കൊണ്ടു. അണികളെ ഇളക്കി വിടാന്‍ പലതവണ ശ്രമിച്ചു. ഇടതുമുന്നണിയിലെ ഘടക പാര്‍ട്ടികള്‍ തന്നെയും സി പി എമ്മി ന്‍റെ നിലപാടിനോട് യോജിക്കാതെ വേറിട്ട്‌ നിന്ന്. എന്നാൽ അത്യധികം ഖേദകരമായ കാഴ്ചകളാണ് കുറച്ചു ദിവസങ്ങളായി സി പി എമ്മിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പലതവണ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനു ശേഷം , പോലീസിന് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പി. ജയരാജൻ അറ്റസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ രാജ്യം കത്തിക്കുകയാണ് മാര്‍ക്സിസ്റ്റു പാര്‍ടി ചെയ്തത്.

കണ്ണൂര്‍ കാസര്‍ഗോഡ് ജിലകളിൽ മസ്ലിം ലീഗിന്‍റെതായ ഓഫീസുകള്‍ ഇനി ബാക്കിയില്ല. കോണ്‍ഗ്രസ്‌ ഓഫീസുകളും ഒട്ടേറെ തകര്‍ത്തു. പോലീസ്കാരുടെ വീടുകള്‍ , സാധാരണക്കാരുടെ കടകള്‍, വാഹനങ്ങള്‍ എല്ലാം ഹർത്താലിന്‍റെ പേരിലും ഹര്‍ത്താല്‍ കഴിഞ്ഞും മാര്‍ക്സിസ്റ്റുകാർ തകർത്തുകൊണ്ടിരിക്കുകയാണ്. വടകരയിലേക്കും അത് വ്യാപിപ്പിച്ചു. പതുക്കെ പതുക്കെ അതൊരു വര്‍ഗീയ കലാപമായി മാറ്റുവാനും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പള്ളികള്‍ക്കും മദ്രസ്സകള്‍ക്കും നേരെ നടത്തിയ ആക്ക്രമണങ്ങള്‍ എന്തുമാത്രം അവിവേകമാണെന്നു സി പി എം പരിശോധിക്കണം. ദേവാലയങ്ങളുടെ നേര്‍ക്ക്‌ നടക്കുന്ന ആക്രമണത്തിന്‍റെ പ്രതിഷേധം കടക്കള്‍ക്കും വീടുകള്‍ക്കും നേരെ ആക്ക്രമണം അഴിച്ചുവിട്ടാവും എതിര്‍ വിഭാഗക്കാര്‍ പ്രകടിപ്പിക്കുക. അങ്ങനെ വരുമ്പോള്‍ അത് വര്‍ഗീയ സംഘര്‍ഷമായി മാറുമെന്നു സി പി എമ്മിനറിയാം. വളരെക്കാലമായി ഇവര്‍ കൊണ്ട് നടക്കുന്ന ഒരു ആശയമാണിതെന്നു ഓരോ ഖട്ടങ്ങളിലും ലീഗിനെതിരെ പാര്‍ട്ടി സെക്രട്ടറി നടത്തുന്ന പ്രസ്താവനകളിൽ നിന്ന് വായിച്ച്ചെടുക്കാനാവുന്നുണ്ട് .

വാടകക്കൊലയാളികളെ കൂട്ടുപിടിച്ചും അവരെ രക്ഷിച്ചും കേരളത്തിൽ വര്‍ഗീയ ചിദ്രത സൃഷ്ടിക്കാന്‍ സി പി എമ്മിനെ പോലെയുള്ള ഒരു പാര്‍ട്ടി നടത്തുന്ന നീക്കങ്ങള്‍ കേരളീയ സമൂഹം കണ്ടുപിടിച്ചുകഴിഞ്ഞു. അന്നം തിന്നുന്ന ആര്‍ക്കും തിരിച്ചറിയാവുന്നതേയുള്ളൂ ഈ നീക്കങ്ങളുടെ രസതന്ത്രം. സ്വയംകൃതാനർഥങ്ങളുടെ ഫലമായി കാലിന്നടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോള്‍ മുസ്ലിം ലീഗിനെ ടാര്‍ഗറ്റ് ചെയ്തതുകൊണ്ട് കാര്യമില്ല . നാട്ടിൽ കലാപമുണ്ടാക്കുകയും കൊട്ടേഷന്‍ കൊടുക്കുകയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും മുസ്ലിം ലീഗിന്‍റെ ലക്ഷ്യമേയല്ല. അത്തരക്കാരെ ഒറ്റപ്പെടുത്തിയതിന്‍റെ പേരിൽ സാമുധായികമായിത്തന്നെ വലിയ വില നല്‍കേണ്ടി വന്ന പാര്‍ട്ടിയാണ് ലീഗ്. രാജ്യത്ത് വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായപ്പോളൊക്കെ ആ തീ അണക്കാന്‍ അധികാരത്തിന്‍റെ ഉടയാടകളും പദവികളുടെ ഉത്തരീയങ്ങളും വലിച്ചെറിഞ്ഞു ഓടിച്ചെന്ന ബാഫഖി തങ്ങളുടെയും സി എച്ചി ന്‍റെയും ശിഹാബ് തങ്ങളുടെയും അനുയായികളാണ് മുസ്ലിം ലീഗിനുള്ളത്. "ക്ഷമിക്കുക പ്രതിരോധിക്കുക" എന്ന കല്പ്പനയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്ലിം ലീഗിന്‍റെ ഈ ക്ഷമയും സഹനവും നേതൃശാസനയുടെ ഫലമായിക്കൂടിയുള്ളതാണ്. അതിനെ ലീഗിന്‍റെ ദൌര്‍ബല്യമായി കാണരുതെന്ന് വിവേകം ബാക്കിയുള്ള ആരെങ്കിലും സി പി എമ്മിലുണ്ടെങ്കിൽ അവരെ ഉണർത്താതിരിക്കില്ല

നിലനില്‍പ്പ്‌ തകര്‍ന്നു സമനില നഷ്ട്ടപ്പെട്ട സി പി എമ്മി ന്‍റെ madness , വിവേകത്തോടെ കൈകാര്യം ചെയ്യണമെന്നു ലീഗ് പ്രവര്‍ത്തകരോട് ആവര്‍ത്തിച്ച്ച് ആവശ്യപ്പെടുകയാണ്. കേരളത്തിലെ മതേതര വിശ്വാസികള്‍ ഒന്നിച്ചു നിന്ന് പരാജയപ്പെടുത്തേണ്ട പദ്ധധിയാണിത് . ബുദ്ധിയും വിവേകവും അറിവും നിരീക്ഷണ പാടവവും ഉള്ള ഒരു ഇളം തലമുറ നമ്മുടെ പിറകിൽ നിന്ന് ഇതൊക്കെ നിരീക്ഷിക്കുന്നുണ്ട്. അവരുടെ സ്വപ്നങ്ങളും ജീവിതാഭിലാഷങ്ങളും സഫലീകരിക്കുക എന്നത് എല്ലാ പ്രസ്ഥാനങ്ങളുടെയും വിവേകശാളികലായ നേതാക്കളുടെയും ദൌത്യമാണ്.

കണ്ണൂര്‍, കാസര്‍ഗോഡ്‌ ,കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളിൽ ചില ധ്രുവീകരണ ശ്രമങ്ങള്‍ നടക്കുന്നതു മനസ്സിലാകുന്നുണ്ട്. അവിടങ്ങളിലൊക്കെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഇതര മതേതര വിഭാഗങ്ങളുമായി സഹകരിച്ചും കൈകോര്‍ത്തും സമാധാന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണം. റംസാനിലെ റിലീഫ് പ്രവര്‍ത്തനത്തിന്‍റെ ഗുണ ഫലങ്ങള്‍ അവര്‍ക്ക് കൂടി ലഭ്യമാക്കുകയും വേണം.

അസൂയാവഹമായ അഭിവൃദ്ധിയിലേക്ക് നീങ്ങുന്ന യു ഡി എഫ് സര്‍ക്കാരിനെ പിറകിൽ നിന്ന് പിടിച്ചു വലിക്കുകയെന്ന രാഷ്ട്രീയ അജണ്ടയും ഇപ്പോള്‍ നടക്കുന്ന സി പി എം ആക്രമണങ്ങള്‍ക്കും പ്രചാരങ്ങള്‍ക്കും പിന്നിലുണ്ട്. ഈ യാധാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുക എന്നതാണ് കേരളത്തിലെ പൊതു സമൂഹത്തിനു നിര്‍വഹിക്കാനുള്ളത്. രാജ്യത്തെയും ജനാധിപത്ത്യത്തെയും മതേതരത്ത്വത്തെയും സ്നേഹിക്കുന്നവരുടെ ഉദാരത ഉണരേണ്ട അനിവാര്യമായ സന്ദര്‍ഭവും ഇതാണ്.

Share

0 COMMENTS
POST A COMMENT

Name
Email
Press ctrl+g to toggle between English and Malayalam.© 2010 - 2011 Nilapadu.com All Rights Reserved.
Best viewed on Chrome, FF and IE 7+