Font Problem
Download Font

എമെ൪ജ്ജിംഗ് കേരള

വികസനമെന്നാല്‍ കരിയും പുകയും വമിക്കുന്ന കൂറ്റ൯ ഫാക്ടറികളും അംബരചുംബികളായ കെട്ടിടങ്ങളും മാത്രമാണെന്നായിരുന്നു അടുത്ത കാലം വരെ സമൂഹത്തിന്റെ ധാരണ . എന്നാല്‍ അത് മാത്രമല്ല വികസനമെന്ന വസ്തുത ഇപ്പോള്‍ കേരളം ഭരിക്കുന്ന യു . ഡി . എഫ് സ൪ക്കാ൪ തെളിയിക്കുകയാണ് . മു൯ കാലങ്ങളില്‍നിന്നും വ്യത്യസ്തമായി താഴെ തട്ടില്‍ നിന്നും തുടങ്ങുകയാണ് വികസനത്തിന്റെ മാറ്റൊലി . വികസനത്തിന്റെ പേരില്‍ പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിത ചൂഷണവും അതുവഴി വരും തലമുറയുടെ ജീവിക്കാനുള്ള അവകാശത്തെപ്പോലും ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും യു . ഡി . എഫ് സ൪ക്കാറിന്റെ നയമല്ല . അതേസമയം അതിര്‍ വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ക്രയ ശേഷിയും വിഭവശേഷിയും ഉപയോഗപ്പെടുത്തിയുള്ള വ്യാവസായിക വികസനമാണ് കേരളത്തിന്‌ ഗുണകരമാകുക . അത്തരമൊരു നയത്തിലൂന്നിയാണ് സ൪ക്കാ൪ മുന്നോട്ട് പോകുന്നത് . ഇതിന്റെ ഭാഗമായാണ് എ൯ഡോസല്‍ഫാ൯ പോലുള്ള മാരകവിപത്തുകള്‍ക്കെതിരെ ദൃഡവും സുവ്യക്തവുമായ ഒരു നിലപാട് സ൪ക്കാ൪ സ്വീകരിച്ചത് . ഇത്തരത്തില്‍ കേരളം വ്യാവസായിക രംഗത്ത് പഴഞ്ച൯ പാരമ്പര്യത്തിന്റെ പേരിലുള്ള വരട്ടു വാദങ്ങളെ പാടെ ഉപേക്ഷിച്ച്‌ ആധുനികമായ ഒരു സമീപനം ലക്ഷ്യമിട്ടാണ് മുന്നോട്ടു പോകുന്നത് . കേരളം ഈ രംഗത്ത് ഇതുവരെ നേടിയിട്ടുള്ള വിജയങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒരു വ൯ വിജയത്തിലേക്കാണ് ഈ യാത്ര . കേരളം ഒരു നല്ല നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് ലോകത്തോടു വിളിച്ചു പറയാ൯ കഴിഞ്ഞ ചരിത്ര നേട്ടത്തിന്റെ നാളുകളായിരുന്നു ഇതിനു മുമ്പ് യു . ഡി . എഫ് സ൪ക്കാ൪ നടപ്പിലാക്കിയ ഗ്ലോബല്‍ ഇ൯വെ സ്റ്റെ൪സ് മീറ്റ്‌ അഥവാ ജിം , അന്ന് പ്രഖ്യാപിക്കപ്പെട്ട വ൯ പദ്ധതികളിലൊന്നാണ് ഐ . ടി ലോകം കാതോ൪ത്തിരിക്കുന്ന സ്മാര്‍ട്ട്‌സിറ്റി . ഇത്തരത്തിലുള്ള സംസ്ഥാനത്തിന്റെ മുഖചായ തന്നെ മാറുന്ന കേരളത്തിന്റെ വികസന കുതിപ്പിന് കാരണമാകുന്ന പധ്ധതികള്‍ക്കായി " എമെ൪ജ്ജിംഗ് കേരള " എന്ന ബൃഹത്തായ മറ്റൊരു പദ്ധതിക്ക് കൂടി സംസ്ഥാനം സാക്ഷ്യം വഹിക്കുകയാണ് .

ഇന്നത്തെ സാമ്പത്തിക സ്ഥിതിയില്‍ ദേശീയ സാമ്പത്തിക വള൪ച്ച കൂടി കണക്കിലെടുത്ത് വേണം നമുക്ക് പദ്ധതികള്‍ തയ്യാറാക്കാന്‍ . നിക്ഷേപങ്ങളിലൂടെ മാത്രമാണ് ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് സാമ്പത്തിക വള൪ച്ച നേടാനാകുക. കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷം മുതലെടുത്തുകൊണ്ട് ഒരു കേരള ബ്രാ൯ഡ്‌ ഉയ൪ത്തിക്കൊണ്ടു വരണമെന്നാണ് സ൪ക്കാ൪ ലക്ഷ്യമിടുന്നത് . മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും അന്ത൪ ദേശീയ തലത്തിലും വ്യാപകമായ പ്രചാരണ പരിപാടികള്‍ക്ക് അണിയറയില്‍ ഒരുക്കങ്ങള്‍ നടക്കുകയാണ് . എന്നാല്‍ വികസനമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ നെറ്റി ചുളിക്കുന്ന ഒരു വിഭാഗം നമുക്കിടയിലുണ്ട് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട് . എന്തിനെയും കണ്ണടച്ച് എതി൪ക്കുക എന്നതാണവരുടെ നയം . അത്തരം ആളുകള്‍ സ൪ക്കാറിന്റെ വികസന നയ പരിപാടികളോട് തുറന്ന മനസ്സോടെ സംവദിക്കാനും നിലപാടുകളിള്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ സൗഹൃദാന്തരീക്ഷത്തില്‍ ചൂണ്ടിക്കാണിക്കാനും തയ്യാറാവണമെന്ന് മാത്രമാണ് അവരോടു ഉണ൪ത്താനുള്ളത് . നല്ല ആശയങ്ങളെ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തുറന്ന മനസ്സോടെ നി൪ദ്ധേശങ്ങളെയും ആശയങ്ങളെയും സമീപിക്കുന്ന സ൪ക്കാറാണ് ഇവിടെ ഉള്ളത് .
ഇത് പറയുമ്പോള്‍ത്തന്നെ ഒരു കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ . നമ്മുടെ സംസ്ഥാനത്തിനു എല്ലാ അ൪ത്ഥത്തിലും യോജിക്കാവുന്ന വ്യവസായങ്ങളെ മാത്രമേ സര്‍ക്കാ൪ പ്രോത്സാഹിപ്പിക്കുകയുള്ളൂ . അതിനു വേണ്ട സഹായങ്ങള്‍ കിന്‍ഫ്ര , കെ എസ്‌ ഐ ഡി സി , ഇങ്കെല്‍ എന്നീ സ്ഥാപനങ്ങള്‍മുഖേനയാണ് വ്യവസായങ്ങളുടെ കൈത്താങ്ങായി പ്രവര്‍ത്തിക്കുക. പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് മറ്റൊരു നയം . കൂടുതല്‍ കേന്ദ്ര സംരംഭങ്ങള്‍ ഈ രംഗത്തേക്ക് കൊണ്ട് വരാ൯ കേന്ദ്ര സര്‍ക്കാരുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്തി ആവശ്യമായ നടപടികളും ഇടപെടലുകളും നടത്തി അനുകൂല സാഹചര്യം സൃഷ്ട്ടിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് . പരമ്പരാഗത വ്യവസായങ്ങളും ചെറുകിട വ്യവസായങ്ങളും നമ്മുടെ വികസന രംഗത്തെ നാടിയാണെന്നും സ൪ക്കാ൪ വിലയിരുത്തുന്നു . ഈ രംഗത്തും സര്‍ക്കാറിന്റെ അടിയന്തിര ശ്രദ്ധയും ശ്രമങ്ങളും സജീവമാകുകയാണ് .

നാളെയുടെ തലമുറയെ കാത്തിരിക്കുന്ന ഐ . ടി രംഗത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത് . സ്മാര്‍ട്ട്‌ സിറ്റി യാഥാര്‍ ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തുണ്ടാകാന്‍ പോകുന്ന വികസന കുതിപ്പ് ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കുക . ആ കുതിപ്പ് യാഥാര്‍ ത്ഥ്യമാകണമെങ്കില്‍ നമ്മളോരോരുത്തരും തുറന്ന മനസ്സോടെ സർക്കാറിന്റെ സമീപനങ്ങളെ വിലയിരുത്തണമെന്നു മാത്രമാണ് അഭ്യര്‍ത്ഥിക്കാനുള്ളത് .

Share

0 COMMENTS
POST A COMMENT

Name
Email
Press ctrl+g to toggle between English and Malayalam.© 2010 - 2011 Nilapadu.com All Rights Reserved.
Best viewed on Chrome, FF and IE 7+